

ദോഹ: കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍, തീരപ്രദേശങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

തൊഴില്‍പരമായ ആരോഗ്യ- സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജോലി സ്ഥലത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ നല്‍കാനും തൊഴിലുടമകളോട് അഭ്യര്‍ഥിച്ചു.
