Connect with us

Featured

കാലാവസ്ഥയിലെ മാറ്റം; ചൊവ്വാഴ്ച വര്‍ക്ക് ഫ്രം ഹോമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ്

Published

on


ദോഹ: ചൊവ്വാഴ്ച അസാധാരണമായ കാലാവസ്ഥയ്ക്കാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുകയെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ എല്ലാ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും പൊതുസ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും ചൊവ്വാഴ്ച വര്‍ക്ക് ഫ്രം ഹോം തീരുമാനിച്ചതായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.

സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിലെ ജീവനക്കാരേയും ജോലിസ്ഥലത്ത് ഹാജരാകേണ്ട ജോലി സ്വഭാവമുള്ള ജീവനക്കാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയതായി പ്രസ്താവനയില്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ജനറല്‍ സെക്രട്ടേറിയറ്റ് സൂചിപ്പിച്ചു.

രാജ്യത്തെ ഔദ്യോഗിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ജനറല്‍ സെക്രട്ടേറിയറ്റ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ഥിച്ചു.

സ്‌കൂളുകളും വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലൂടെ വിദൂര പഠനമാണ് നടത്തേണ്ടതെന്നും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഇടിമിന്നലുമായി ബന്ധപ്പെട്ട് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അപ്‌ഡേറ്റുകളുടെ വെളിച്ചത്തിലാണ് തീരുമാനമെന്നും വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം വിദ്യാര്‍ഥികളുടെ സുരക്ഷയും മന്ത്രാലയത്തിന്റെ താത്പര്യമാണെന്നും മന്ത്രാലയം അറിയിച്ചു.

അധ്യാപകര്‍ വിദൂരമായാണ് ക്ലാസുകളെടുക്കുക.


error: Content is protected !!