

ദോഹ: വാരാന്ത്യത്തില്‍ ശക്തമായ കാറ്റും ഇടിമിന്നലോടെയുള്ള മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിന്റെ അകമ്പടിയോടെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വെള്ളിയാഴ്ച തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാകും. ഉച്ചവരെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്.
