

ദോഹ: മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ടുപേരെ അധികൃതര്‍ പിടികൂടി. മയക്കുമരുന്ന് കടത്ത് പിടികൂടിയ വീഡിയോ പങ്കുവെച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

റെയ്ഡിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

സംശയിക്കുന്നവരെ അധികൃതര്‍ നിരീക്ഷിക്കുന്നതും അനധികൃത കച്ചവടവും കാര്‍ പിന്തുടരുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ വാഹനങ്ങള്‍ക്കുള്ളില്‍ നിന്ന് നിരവധി നിയമവിരുദ്ധ വസ്തുക്കള്‍ കണ്ടെത്തിയതും അവരെ പരിശോധിക്കുന്നതും വീഡിയോയില്‍ കാണിച്ചു.
