

ദോഹ: ജൂലൈ രണ്ടിന് ഞായറാഴ്ച ഖത്തറില്‍ താപനില വര്‍ധിച്ച തോതില്‍ അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റും നേരിയ പൊടിപടലവും പ്രതീക്ഷിക്കുന്നുണ്ട്. കടലില്‍ ഉയര്‍ന്ന തിരമാലകളായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ദോഹയില്‍ ഞായറാഴ്ച താപനില 34 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

