നേട്ടങ്ങളുടെ നെറുകയില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍ പടിയിറങ്ങുന്നു

Web Desk
2 Min Read

കൊച്ചി: പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്ന ചാരിതാര്‍ഥ്യത്തോടെ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍ പടിയിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് രാജ്മോഹന്‍ നായര്‍ ചുമതലയേറ്റത്.

city exchange

റെയിന്‍ബോ- ഓപ്പര്‍ച്യൂണിറ്റിസ് ടു സെര്‍വ് എന്ന പേരില്‍ ഒട്ടേറെ പദ്ധതികളാണ് അദ്ദേഹം നടപ്പാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഞ്ച് റവന്യു ജില്ലകളില്‍ 75 കോടിയിലേറെ രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് രാജ്മോഹന്‍ നായരുടെ നേതൃത്വത്തില്‍ നടപ്പാക്കി.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് 550ലേറെ വീടുകള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ നിര്‍മാണം പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടുണ്ട്. സി സി ടിവി ക്യാമറ നിരീക്ഷണം ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെടികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്ത 200 കിലോമീറ്റര്‍ മോഡല്‍ റോഡുകള്‍, വിവിധ കോര്‍പ്പറേറ്റുകളുമായി സഹകരിച്ച് അഞ്ച് ലക്ഷത്തിലേറെ വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തു. റോട്ടറി ഇന്റര്‍നാഷണലിന്റെ ഗ്ലോബല്‍ ഗ്രാന്റ് പ്രൊജക്ടിന്റെ ഭാഗമായി വിവിധ ആശുപത്രികളില്‍ നൂറിലേറെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചതും പെണ്‍കുട്ടികള്‍ക്ക് 1000 സൈക്കിളുകള്‍ സമ്മാനിച്ചതും ഭിന്നശേഷിക്കാര്‍ക്ക് 850 വീല്‍ ചെയറുകള്‍ നല്‍കിയതും രാജ്മോഹന്‍ നായരുടെ കാലയളവിലാണ്.

- Advertisement -
Ad image

സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള 150 മാതൃകാ അധ്യാപകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. പാലക്കാട് റോട്ടറി ബ്ലഡ് ബാങ്ക്, ഇടുക്കി ജില്ലയില്‍ ഐ സി യു ആംബുലന്‍സ്, വിവിധ സ്‌കൂളുകളിലും ആദിവാസി മേഖലകളിലും ടോയ്ലറ്റ് ബ്ലോക്കുകള്‍, കോയമ്പത്തൂരില്‍ പെറ്റ് ക്രിമറ്റോറിയം, സ്‌കൂള്‍ കോംപ്ലക്‌സുകളുടെ നവീകരണം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്, ശാരീരികമായി തളര്‍ന്നവര്‍ക്ക് ആവശ്യമായ ശസ്ത്രക്രിയകള്‍, ടൈപ്പ് 1 പീഡിയാട്രിക് ഡയബറ്റിസ് രോഗികള്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യം, ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന പേരില്‍ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവയും രാജ്മോഹന്‍ നായരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികളാണ്.

ജില്ലകളിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടത്താനും കഴിഞ്ഞു. സമൂഹത്തിനായി ഇത്രയും സംഭാവനകള്‍ നല്‍കിയതിന് പുറമെ റോട്ടറി ഇന്റര്‍നാഷനലിന് ലഭിച്ച 1.7 മില്യണ്‍ ഡോളര്‍ വിവിധ സാമൂഹ്യ സേവന പദ്ധതികള്‍ക്കായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ജില്ലകള്‍ക്ക് ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!