കരകാണാക്കടല്‍ കളക്ടറോടൊപ്പം

Web Desk
1 Min Read

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടത്തോടപ്പം സമൂഹവും ഇറങ്ങണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി. ലോക സെറിബ്രല്‍ പാള്‍സി ദിനാചരണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നാഷണല്‍ ട്രസ്റ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമായി കരകാണാകടല്‍ കളക്ടറോടപ്പം കടല്‍ കാണാനും തൊട്ടറിയാനും അവസരമൊരുക്കിയതിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കോവിഡ് മഹാമാരി മൂലം സ്‌കൂളിലോ പുറംലോകത്ത് ഒറ്റക്കോ കുട്ടായോ പോകാന്‍ പറ്റാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് ഇത്തരം ഒരവസരം വന്ന് ചേര്‍ന്നതില്‍ ജില്ലയില്‍ നിന്നുള്ള വിവിധ ഭാഗത്ത് നിന്നും വന്ന കുട്ടികളുണ്ടായിരുന്നു. കടല്‍ തീരത്തിറങ്ങി ആവോളം ആസ്വാദിച്ചാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്.

ഭിന്നശേഷിക്കാര്‍ക്ക് ഉപകരപ്പെടുന്ന വിവിധതരം വീല്‍ ചെയറുകള്‍, പാഡുകള്‍, മാഗ്‌നറ്റിക് നയില്‍ കട്ടര്‍ തുടങ്ങിയ ഒട്ടെറെ ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു.
നാഷണല്‍ ട്രസ്റ്റ് ജില്ലാതല കണ്‍വീനര്‍ പി സിക്കന്തര്‍, മെമ്പര്‍ ഡോ. പി ഡി ബെന്നി, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം പി ഷൈജല്‍, സി ആര്‍ സി ഡയറക്ടര്‍ റോഷന്‍ ബിജിലി, ലോ ഓഫിസര്‍ സലിം പര്‍വ്വീസ്, കോഴിക്കോട് പരിവാര്‍ സിക്രട്ടറി തെക്കയില്‍ രാജന്‍, സുഹൈല്‍ സുര്യ മെഡിക്കല്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!