മുഹമ്മദ് അഷറഫിന് ഗോള്‍ഡന്‍ വിസ

Web Desk
1 Min Read

കോഴിക്കോട്: അബുദാബിയുടെ പുരോഗതിയിലും വികസനത്തിലും ഗണ്യമായ വ്യത്യാസം സൃഷ്ടിച്ചവര്‍ക്കു യു എ ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ കോഴിക്കോട് സ്വദേശി മുഹമ്മദ് അഷ്‌റഫിനും. 10 വര്‍ഷത്തെ അബുദാബി ഗോള്‍ഡന്‍ വിസയാണ് ഈ കോഴിക്കോട്ടുകാരന് ലഭിച്ചിരിക്കുന്നത്.

city exchange

അബുദാബിയില്‍ താമസിക്കുന്ന മുഹമ്മദ് അഷ്‌റഫ് പ്രമുഖ ഡെവലപ്പര്‍ ലിങ്ക് ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടിയുടെ പ്രൊജക്റ്റ് വിഭാഗം മേധാവിയാണ്.

കഴിഞ്ഞ 30 വര്‍ഷമായി എമിറേറ്റില്‍ താമസിക്കുന്നു അബുദാബി നഗരത്തിലെ നിരവധി വന്‍കിട കെട്ടിടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

- Advertisement -
Ad image

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദധാരിയുമാണ്. ഭാര്യ അസ്മ ബുഷ്‌റ അന്‍വര്‍ ടാംടണ്‍ മാനവ വിഭവശേഷിയിലും സംരംഭകയിലും സ്‌പെഷ്യലിസ്റ്റാണ്.
മൂത്ത മകള്‍ ആസാ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഇളയ മകള്‍ അബുദാബിയിലെ അമേരിക്കന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ ആണ്. കാലിക്കറ്റ് ബീച്ച് റോട്ടറി ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളിലെ സജീവ അംഗമാണ്.

Share This Article
Leave a Comment
error: Content is protected !!