വേട്ടക്കാരില്‍ നിന്ന് രക്ഷപ്പെടുത്തിയ ആമകളെ അസമിലെത്തിച്ചു

Web Desk
1 Min Read

മുംബൈ: വേട്ടക്കാരുടേയും അനധികൃത കച്ചവടക്കാരുടേയും കൈകളില്‍ അവസാനിച്ചുവെന്നു കരുതിയ ആമകളാണ് രണ്ടു വര്‍ഷത്തിന് ശേഷം സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മടങ്ങിയത്. മഹാരാഷ്ട്രയിലായിരുന്ന ആമകളെയെല്ലാം 18 മണിക്കൂര്‍ നേരം കൊണ്ട് അസമിലെ മൃഗശാലയിലെത്തിച്ചു.

city exchange


വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളിലുള്ള അറുപത്തി മൂന്ന് ആമകളെയാണ് മഹാരാഷ്ട്രയില്‍ നിന്നും രക്ഷപ്പെടുത്തി അസമില്‍ തിരികെയെത്തിച്ചത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റില്‍ വംശനാശ ഭീഷണി നേരിടുന്ന അഞ്ച് ഇനങ്ങളില്‍ ഉള്‍പ്പെടുന്ന സ്‌പോട്ടഡ് പോണ്ട് ആമയും ക്രൗണ്‍ഡ് റിവര്‍ ആമയും ഉള്‍പ്പെടെയാണ് രക്ഷപ്പെടുത്തിയത്. ശുദ്ധജല ആമകളാണ് ഇവ.


ആമ വേട്ടക്കാരില്‍ നിന്നും അനധികൃത വില്‍പ്പനക്കാരില്‍ നിന്നുമാണ് 2019- 2020 കാലഘട്ടത്തില്‍ ആമകളെ രക്ഷപ്പെടുത്തിയത്. പൂനെയിലെ ഇന്ത്യന്‍ ഹെര്‍പെറ്റോളജിക്കല്‍ സൊസൈറ്റിയുടേയും റെസ്‌ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും ഇടക്കാല സൗകര്യങ്ങളിലാണ് ഇവയെ കാത്തുരക്ഷിച്ചിരുന്നത്. സ്വന്തം ആവാസ വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇവയ്ക്ക് ജീവിക്കാന്‍ സാധിക്കാത്തതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം പരിചരണം നല്കിയിരുന്നു.

- Advertisement -
Ad image


ഏകദേശം 18 മണിക്കൂറോളം പറന്നാണ് ആമകളെ മഹാരാഷ്ട്രയില്‍ നിന്നും ഡല്‍ഹി വഴി അസമിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങളും പൂനയ്ക്കും ഗുവാഹതിക്കുമിടയില്‍ നേരിട്ടുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവും പ്രതിസന്ധിയായിരുന്നു. അതുകൂടാതെ മറ്റ് സങ്കീര്‍ണതകളും കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു.


ഓരോ ആമയേയും ഡല്‍ഹി വഴിയുള്ള 18 മണിക്കൂര്‍ നീളുന്ന യാത്രയ്ക്കായി പാഡ് ചെയ്ത പ്ലാസ്റ്റിക് ബോക്‌സുകളില്‍ പാക്ക് ചെയ്താണ് അയച്ചത്. ഗുവാഹതിയിലെത്തിയ ശേഷം അസം സ്റ്റേറ്റ് മൃഗശാലയില്‍ ആമകളെ എത്തിക്കുകയായിരുന്നു. പുനരധിവാസത്തിന് മുമ്പുള്ള സാധാരണ ക്വാറന്റൈനിലാണ് ആമകളെന്ന് മൃഗശാല ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!