

കൊച്ചി: വി പി എസ് ലേക്ഷോറും കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയും ചേര്‍ന്ന് സ്തനാര്‍ബുദ അവബോധം ലക്ഷ്യമാക്കി ‘മമ്മാ റണ്‍’ കൂട്ടയോട്ടം സംഘടിപ്പിച്ചു. 10 കിലോമീറ്റര്‍ റണ്ണിന്റെ ഫ്‌ളാഗ് ഓഫ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി സ്ഥാപകനും വി പി എസ് ലേക്‌ഷോര്‍ ഓങ്കോളജി വിഭാഗം ഡയറക്ടറുമായ ഡോ. വി പി ഗംഗാധരനും ദേശീയ ഹോക്കി താരം ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷും ചേര്‍ന്ന് നിര്‍വഹിച്ചു. അഞ്ച് കിലോമീറ്റര്‍ ഓട്ടം വി പി എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ളയും ഗിരിജ വാര്യരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

1500 പേര്‍ പങ്കെടുത്ത കൂട്ടയോട്ടം വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച് തിരികെ അവിടെത്തന്നെ സമാപിച്ചു. ദേശീയ ഫുട്‌ബോള്‍ താരം സി കെ വിനീത്, ഒളിമ്പ്യന്‍ മധു, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരന്‍, നടി രജിഷാ വിജയന്‍, നടന്‍ രാജീവ് പിള്ള, 24 ന്യൂസ് മേധാവി ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തൃപ്പൂണിത്തുറ റണ്ണേഴ്സിന്റെ സഹകരണത്തിലായിരുന്നു മമ്മാറണ്‍. ക്യാന്‍സറിനെ അതിജീവിച്ചവര്‍, ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ എന്നിവരും മമ്മാറണ്ണിന്റെ ഭാഗമായി. ബിജു മല്ലരിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.

