പൊന്നാനി ടൂറിസം വികസിപ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ

Web Desk
1 Min Read

പൊന്നാനി: ടൂറിസത്തിന് അനുയോജ്യമായ പ്രകൃതിദത്ത പ്രദേശമാണ് പൊന്നാനിയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ പൊന്നാനി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ-മെയിലില്‍ ചൂണ്ടിക്കാട്ടി. ഇ കെ ഇമ്പിച്ചി ബാവയുടെ അന്ത്യാഭിലാഷവും പൊന്നാനി ജനതയുടെ ആഗ്രഹവും മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

city exchange

അറിയപ്പെടുന്ന തുറമുഖമായിരുന്ന പൊന്നാനി ഡച്ച് അധിനിവേശത്തിനു ശേഷം ബ്രിട്ടീഷുകാരുടെ കാലത്തും സജീവമായി ഉപയോഗിച്ചിരുന്നതായും വിദേശരാജ്യങ്ങളിലേക്ക് പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊന്നാനി തുറമുഖം സംബന്ധിച്ചു നിവേദനം അന്നത്തെ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിക്ക് നല്‍കുകയും.അതിനു സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യാന്‍വേണ്ടി മാത്രമായിരുന്നു ഇ കെ ഇമ്പിച്ചിബാവ നിവേദനം കൊടുത്തത്. പൊന്നാനി തുറമുഖ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കഴിയാതെയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞതെന്നും കെ എം മുഹമ്മദ് ഖാസിം കോയ പൊന്നാനി വിശദീകരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!