ഭിന്നശേഷി സംവരണം; കെ എ ടി എഫ് നേതാക്കള്‍ ഡി ജി ഇയുമായി ചര്‍ച്ച നടത്തി

Web Desk
1 Min Read

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ നിയമനത്തിലെ ഭിന്ന ശേഷി സംവരണവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നടപടികള്‍ കൈകൊള്ളണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന നേതാക്കള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

city exchange

കോടതി വിധി നടപ്പിലാക്കുമ്പോള്‍ നിലവില്‍ സര്‍വ്വീസിലിരിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും നിയമനം അംഗീകരിക്കണമെന്നും ഭിന്നശേഷി സംവരണം നടപ്പിലാക്കുന്ന ഘട്ടത്തില്‍ ജോലിയില്‍ നിന്നും പുറത്ത് പോവേണ്ടി വരുന്ന അധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ ഉറപ്പ് വരുത്തണമെന്നും താത്ക്കാലിക നിയമനം സ്ഥിരപ്പെടുത്താന്‍ സമയ പരിധി നിശ്ചയിക്കണമെന്നും കെ എ ടി എഫ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

കോടതി വിധി നടപ്പിലാക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമ്പോള്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കരുതെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നും നേതാക്കള്‍ ഡി ജി ഇയോട് പറഞ്ഞു.

- Advertisement -
Ad image

എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന വിധത്തില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം എത്രയും വേഗം പുറത്തിറക്കാമെന്ന് ഡി ജി ഇ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ്, ജനറല്‍ സിക്രട്ടറി എം എ ലത്തീഫ്, ഹെഡ് ക്വാട്ടേഴ്സ് സെക്രട്ടറി റഷീദ് മദനി, വൈസ് പ്രസിഡന്റ്് ടി പി അബ്ദു റഹീം, സെക്രട്ടറിമാരായ നൗഷാദ് കോപ്പിലാന്‍, ടി സി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!