

ദോഹ: ജി സി സി നൗഷാദ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെഹ്ഫില്‍ നൈറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് മിഡ്മാകിന് സമീപം ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലാണ് പരിപാടി.

കോമഡി ഉത്സവം ഫെയില്‍ നൂറ സലാം, നൗഷാദ് കുമ്മന്‍കോട്, സെമി നൗഫല്‍ എന്നിവരാണ് മെഹ്ഫില്‍ നൈറ്റില്‍ രംഗത്തുള്ളത്. ഇസ്മു സി ടി കെ അവതാരകനും ഷാജഹാന്‍ മുന്ന ഭായ് പ്രോഗ്രാം കോര്‍ഡിനേറ്ററുമാണ്.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ എന്നിവര്‍ അതിഥികളായിരിക്കും. പരിപാടിയോടനുബന്ധിച്ച് അംഗത്വ വിതരണവും നടക്കും.
