

ദോഹ: ന്യൂ തുമാമയില്‍ ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ മലയാളി രാഷ്ട്രീയ- സാം്‌സ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല, എ പി അബ്ദുറഹ്‌മാന്‍, ഹൈദര്‍ ചുങ്കത്തറ, ഫൈസല്‍ ഹുദവി, അഹമ്മദ് വാഫി കക്കാട, എം പി ഷാഫി ഹാജി, കുറുങ്ങോട്ട് മൂസ, റഹീം ഫുഡ് വേള്‍ഡ്, ശംസുദ്ദീന്‍ വാണിമേല്‍, ഇസ്മാഈല്‍ ഹുദവി, സുഹയില്‍ വാഫി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


ന്യൂ തുമാമയില്‍ അമേരിക്കന്‍ അക്കാദമി സ്‌കൂളിന്റെ എതിര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റില്‍ അറബിക്ക്, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ഞിക്കോഴി കൊണ്ടുള്ള ദം ബിരിയാണി തങ്ങളുടെ സ്‌പെഷ്യല്‍ ഇനമാണെന്ന് ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്ന വിശാലമായ പാര്‍ട്ടി ഹാള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികളും കൂട്ടായ്മകളും സംഘടിപ്പിക്കാനുള്ള ചെറിയ ഹാള്‍, മുകളിലും താഴെയുമായി രണ്ട് ഡൈനിംഗ് ഹാളുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.



