

ദോഹ: മെയ് 30 മുതല്‍ ജൂണ്‍ എട്ടുവരെ ഇനി ഖത്തറില്‍ ഇന്ത്യന്‍ മാമ്പഴക്കാലം. സൂഖ് വാഖിഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടേയും ഐ ബി പി സിയുടേയും സഹകരണത്തോടെ ഇന്ത്യന്‍ മാമ്പഴങ്ങളുടെയും മാമ്പഴ ഉത്പന്നങ്ങളുടെയും എക്സ്‌ക്ലൂസീവ് എക്സിബിഷന്‍ സൂഖ് വാഖിഫില്‍ നടക്കും.

വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം അരങ്ങേറുക. മാമ്പഴ രുചിയോടൊപ്പം മാമ്പഴ ഉത്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ജാമുകള്‍, അച്ചാറുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി വ്യത്യസ്ത മാമ്പഴ ഉത്പന്നങ്ങളാണ് കാത്തിരിക്കുന്നത്.
