

ആലുവ: മഴക്കെടുതി സാധാരണ ജനങ്ങള്‍ക്കും പണിയെടുക്കുന്നവര്‍ക്കും കൃഷിക്കാര്‍ക്കും വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടുണ്ട് എന്നും പരിഹാര നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും കെ എസ് എസ് പി എ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.

റോഡുകളും മറ്റും വളരെ ശോചനീയമായ അവസ്ഥയിലാണ്. മഴക്കാലത്തിനു മുന്‍പ് റോഡിനിരുവശവുമുള്ള കാനകള്‍ വൃത്തിയാക്കാത്തതിനാലാണ് എറണാകുളം ജില്ലയില്‍ പ്രത്യേകിച്ച് തൃക്കാക്കരയിലെയും കൊച്ചി കോര്‍പ്പറേഷന്റെയും വിവിധ ഭാഗങ്ങളിലും അടിക്കടി വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹമാകുന്നത്.

അതോടൊപ്പം പെന്‍ഷന്‍കാര്‍ക്ക് കിട്ടുവാനുള്ള ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രത്യേകിച്ച് മെയ് 31ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസം കാരണം താമസം നേരിടും എന്നുള്ള വാര്‍ത്തകള്‍ പെന്‍ഷന്‍ സമൂഹം ഉല്‍ക്കണ്ഠയോടെയാണ് നോക്കികാണുന്നത് എന്നും ജില്ലാ കമ്മറ്റി വിലയിരുത്തി.
ആലുവ കോണ്‍ഗ്രസ് ഓഫീസില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അലി കുഞ്ഞ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി, സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് പി എബ്രഹാം, സെക്രട്ടറിയേറ്റ് അംഗം രാധാമണി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ആനന്ദന്‍ മാസ്റ്റര്‍, തോമസ് മാലിപ്പുറം, ജോസ്, ആലീസ് സ്‌കറിയ, ജൂവല്‍ ശ്രീ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്‍ഡ് ജോയി നന്ദി പറഞ്ഞു.

