യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

Web Desk
1 Min Read

ആലുവ: ആലുവ- പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി റോഡില്‍ ജലജീവന്‍ പദ്ധതിക്കായി പൈപ്പിടല്‍ ജോലിക്കായെടുത്ത കുഴികള്‍ റോഡിനെ സഞ്ചാരയോഗ്യമല്ലാത്ത വിധത്തിലാക്കിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇതുവരെയും റോഡുകള്‍ നന്നാക്കാന്‍ നടപടിയെടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന പി ഡബ്ല്യു ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

city exchange

കീഴ്മാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അസ്ഹര്‍ മല്ലിശ്ശേരി അധ്യക്ഷതയില്‍ റോഡില്‍ വാഴ വച്ചു. ആലുവ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി എച്ച് അസ്ലം ഉല്‍ഘാടനം നിര്‍വഹി ച്ചു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് താഹിര്‍, ജോണി ക്രിസ്റ്റഫര്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷൈമോന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗം റസീല ശിഹാബ്, കെ എച്ച് ഷാജി, നിജാസ് കുട്ടമശ്ശേരി, സലാം ചാലക്കല്‍, അക്‌സര്‍ സുലൈമാന്‍, ബൂത്ത് പ്രസിഡന്റുമാരായ നിയാസ്, മുസ്തഫ, ഖാദര്‍ കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!