
ആലുവ: പ്രവാസി ലീഗ് സംസ്ഥാന തലത്തില്‍ തുടങ്ങിയ ‘പ്രവാസത്തിന്റെ കരുത്ത് പോരാട്ടത്തിന്റെ നേര്‍സാക്ഷ്യം’എന്ന പ്രമേയത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആലുവ നിയോജക മണ്ഡലത്തില്‍ തുടക്കമായി. ആലുവ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച ക്യാമ്പയിന് പ്രവാസി ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് സി കെ ബീരാന് സൗദി കെ എം സി സിയിലെ സിറാജ് ആലുവക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്കി ഉല്‍ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് സലീം എടേപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മൂസ്സ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുലൈമാന്‍ എടത്തല സ്വാഗതം പറഞ്ഞു.

നിയോജക മണ്ഡലം നിരീക്ഷകനും പ്രവാസി ലീഗ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ എ എ ഇബ്രാഹിം കുട്ടി, മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലേക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് നസീര്‍ കൊടികുത്തുമല ആമുഖ പ്രഭാഷണം നടത്തി.
ഈ മാസം 30ന് മുന്‍പ് മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു.
വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് വിവിധ കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികളുടെ പ്രയാസങ്ങളും ജീവിത പ്രതിസന്ധികളും മനസ്സിലാക്കി അവരെ സംരക്ഷിക്കാനും ചേര്‍ത്തു പിടിക്കാനും കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സുധീര്‍ കുന്നപ്പിള്ളി, എം എം അലി, സിറാജ് ആഞ്ഞിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. റഫീക്ക് ചേനക്കര നന്ദി പറഞ്ഞു.

