

അങ്കമാലി: പിന്നിട്ട വഴിയിലെ വികസനത്തിന്റെ ഉണര്‍ത്തുപാട്ടുമായി ബെന്നി ബഹനാന്റെ പര്യടനം. വികസന മുന്നേത്തിന്റെ കണക്കുകള്‍ എണ്ണിപ്പറഞ്ഞാണ് പുതിയ ഈണങ്ങളില്‍ പ്രചാരണ ഗീതം പിറന്നത്.

ചാലക്കുടി യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ഓഡിയോ ലോഞ്ച് അങ്കമാലി എം എല്‍ എ റോജി എം ജോണും ആലുവ എം എല്‍ എ അന്‍വര്‍ സദത്തും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആര്‍ കെ ദാമോദരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സിബി പി നായരമ്പലമാണ്.

പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സലാണ് ഗാനം ആലപിച്ചിരിക്കുന്നത്. രമേശ് മുരളി, ജോമോന്‍, പവിത്ര, ജാന്‍വി, സാറ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ കോറസ്സ് പാടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ എം പി എന്ന നിലയില്‍ ബെന്നി ബഹനാന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഗാനത്തിന്റെ വരികളില്‍ ചേര്‍ത്തിട്ടുള്ളത്.
അങ്കമാലിയിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി ജെ ജോയ്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍, ഡി സി സി സെക്രട്ടറിമാരായ കെ പി ബേബി, പി പി സുനീര്‍, യു ഡി എഫ് അങ്കമാലി നിയോജകമണ്ഡലം കണ്‍വീനവര്‍ ടി എം വര്‍ഗീസ്, സാംസങ് ചാക്കോ, ജോര്‍ജ് സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

