
കോഴിക്കോട്: കോഴിക്കോട്ടെ പ്രായോഗിക പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. മറ്റന്നാള്‍ മുതല്‍ നടത്താനിരുന്ന ഡ്രൈവര്‍ തസ്തികയുടെ പരീക്ഷകളാണ് മാറ്റിയത്. ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം ആറുമുതല്‍ പത്തുവരെ നടക്കാനിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

