

മഞ്ചേരി: കോമേഴ്സ് വിദ്യാര്‍ഥികളെ ജോലികള്‍ക്ക് പ്രാപ്തരാക്കുന്ന കോഴ്സുകളുമായി ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് സ്ഥാപനം ഫിന്‍പ്രൂവ് ലേര്‍ണിംഗ് മഞ്ചേരിയിലേക്കെത്തുന്നു.

6-12 മാസ ദൈര്‍ഘ്യം വരുന്ന സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ബിസിനസ്് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍, പി ജി ഡിപ്ലോമ ഇന്‍ ബിസിനസ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ എന്നിങ്ങനെ 100 ശതമാനം പ്ലേസ്‌മെന്റ് സഹായത്തോടെ എത്തുന്ന ഫ്‌ളാഗ്ഷിപ് കോഴ്സുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് അനുയോജ്യമായ ഗള്‍ഫ് വാറ്റ് ഉള്‍പ്പെടുത്തിയ പി ജി ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് തുടങ്ങി ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍ തുറന്നു നല്‍കുന്ന കോഴ്സുകള്‍ മുതല്‍ തൊഴില്‍ നൈപുണ്യം ഉയര്‍ത്തുവാനുള്ള എസ് എ പി ഫികോ, ടാലി പ്രൈം, ക്വിക്ക് ബുക്‌സ് സോഫ്റ്റ്്‌വെയര്‍ കോഴ്സുകള്‍, ബിസിനസുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരഭകര്‍ക്കുമായി ജി എസ് ടി, ഇന്‍കം ടാക്‌സ്, വര്‍ക്കിംഗ് കാപിറ്റല്‍ മാനേജ്‌മെന്റ്, ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി തുടങ്ങി വിപുലമായ കോഴ്സുകളുടെ ശ്രേണിയാണ് മഞ്ചേരിക്കായി ഫിന്‍പ്രൂവ് ലേര്‍ണിംഗ് അവതരിപ്പിക്കുന്നത്.

ഹൈബ്രിഡ് രീതിയില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഈ-ലേര്‍ണിംഗ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനസൗകര്യം രൂപപ്പെടുത്തി ഫിനാന്‍സ് രംഗത്ത് ആധുനിക വിദ്യാഭ്യാസത്തിലൂടെ ലോക നിലവാരത്തിനുള്ള പ്രഫഷനലുകളെ വാര്‍ത്തെടുക്കുകയാണ് ഫിന്‍പ്രൂവിന്റെ ലക്ഷ്യം.
മഞ്ചേരി ഒയാസിസ് മാളില്‍ നവംബര്‍ ഒന്നിന് എത്തുന്ന ഫിന്‍പ്രൂവിന്റെ റീജിയണല്‍ സെന്ററിലേക്കുള്ള അഡ്മിഷനുകള്‍ ആരംഭിച്ചു. കോഴ്സുകള്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ www.finprov.com എന്ന വെബ്‌സൈറ്റിലോ 7591977659 അല്ലെങ്കില്‍ 8593939982 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

