

രാമന്തളി: പെരുന്നാളിനോടനുബന്ധിച്ച് രാമന്തളി ശാഖാ മുസ്ലിം ലീഗ് സി എച്ച് സൗധം പരിസരത്ത് ഒത്തുചേരല്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കേരള പ്രവാസി ലീഗ്, കെ എം സി സി, അബൂദാബി മുസ്ലിം യൂത്ത് സെന്റര്‍, എം എസ് എഫ്, എസ് ടി യു നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നസീര്‍ രാമന്തളി ഈദ് സന്ദേശം കൈമാറി. കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി സുലൈമാന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍ സ്വാഗതവും ട്രഷറര്‍ കെ പി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. മധുരവും വിതരണം നടത്തി.
