

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്.രണ്ടും നാലും ഷട്ടറുകള്‍ കൂടി തുറക്കും.
രാവിലെ 10.50 മുതല്‍ മിനിട്ടുകളുടെ ഇടവേളകളില്‍ മൂന്നു തവണ മുന്നറിയിപ്പ് സൈറണുകള്‍ നല്‍കിയതിന് ശേഷമായിരുന്നു ഡാം തുറന്നത്.

നിലവില്‍ 2398.08 അടിയാണ് വെള്ളമുള്ളത്. മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്ററാണ് തുറക്കുന്നത്. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. വെള്ളം പെരിയാറിലെത്തുമ്പോള് ഒരു മീറ്റര്‍ വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം വൈകിട്ട് നാല് മണിയോടെയാണ് കാലടി, ആലുവ ഭാഗത്ത് എത്തിച്ചേരുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2018നെ അപേക്ഷിച്ച് പത്തിലൊന്ന് വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
