നൂറു പെണ്‍കുട്ടികള്‍ക്ക് സുകന്യ സമൃദ്ധി യോജനയുമായി റോട്ടറി കൊച്ചിന്‍ ഗ്ലോബല്‍

Web Desk
1 Min Read

കൊച്ചി: ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്കുമ്പോള്‍ ഒരു തലമുറയെയാണ് വിദ്യാസമ്പന്നരാക്കുന്നതെന്നും അവര്‍ക്ക് പ്രതീക്ഷകളും ചിറകുകളും നല്കുന്ന പദ്ധതിയാണ് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ നിര്‍വഹിക്കുന്നതെന്നും റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ രാജശേഖരന്‍ ശ്രീനിവാസന്‍ പറഞ്ഞു. കൊച്ചിന്‍ ഗ്ലോബല്‍ റോട്ടറി ക്ലബ്ബിന്റെ നൂറു പെണ്‍കുട്ടികള്‍ക്കുള്ള പ്രൊജക്ട് സുകന്യ പദ്ധതി നിര്‍വഹണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പോസ്റ്റല്‍ സേവിംഗ് സ്‌കീം സുകന്യ സമൃദ്ധി യോജനയില്‍ നൂറു പെണ്‍കുട്ടികളെയാണ് കൊച്ചിന്‍ ഗ്ലോബല്‍ റോട്ടറി ക്ലബ് അംഗമാക്കുന്നത്.

city exchange

കൊച്ചി അവന്യൂ സെന്ററില്‍ നടന്ന പരിപാടിയില്‍ കൊച്ചിന്‍ ഗ്ലോബല്‍ റോട്ടറി ക്ലബ്ബിന്റെ പ്രഥമ ലേഡി പ്രസിഡന്റ് കൂടിയായ ആശാ സുനില്‍ അധ്യക്ഷത വഹിച്ചു.

പ്രതിവര്‍ഷം ആറായിരം രൂപ വീതം 15 വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെട്ട നാല് വയസ്സിന് താഴെയുള്ള 100 പെണ്‍കുട്ടികളുടെ പോസ്റ്റ് ഓഫിസ് അക്കൗണ്ടായ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുന്നത്. രണ്ടരക്കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത മൂല്യം.

- Advertisement -
Ad image

സുകന്യ പദ്ധതിയെ കുറിച്ച് റോട്ടറി പദ്ധതി ചെയര്‍ നിത തമ്പിയും എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് അസിസ്റ്റന്റ് സൂപ്രണ്ട് അമ്പിളിയും വിശദീകരിച്ചു. രാധിക കാര്‍ത്ത, ടോണി മാനുവല്‍, ഡോ. ജേക്കബ് അബ്രഹാം, വര്‍ഗ്ഗീസ് ജോയ്, സുരേഷ് നായര്‍, കല രവിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതിന്റെ പ്രകാശനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് നേരത്തെ നിര്‍വഹിച്ചിരുന്നു. ചിന്ന ചിന്ന ആസൈ എന്ന ഗാനം പാടി കെ എസ് ചിത്രയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

Share This Article
Leave a Comment
error: Content is protected !!