ജിജ്ഞാസ നിറച്ച് മല്ലന്‍മുക്ക് വെബ്‌സീരിസ്

Web Desk
1 Min Read

കൊച്ചി: ഫാന്റസിയും മിസ്റ്ററിയും ചേര്‍ന്ന മല്ലന്‍ മുക്ക് എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാജേഷ് അന്തിക്കാട് നിര്‍മ്മിച്ച മല്ലന്‍ മൂക്കിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അക്കി ആന്റ് അക്കാര എന്ന ഇരട്ട സംവിധായകരാണ്. ഡി ഒ പി പ്രിന്‍സ് ഫ്രാന്‍സിസ്. സംഗീതം എമില്‍ കാര്‍ട്ടണ്‍.

city exchange

കെ2-141ബി എന്ന ഹെല്‍ പ്ലാനറ്റ്, അതില്‍ നിന്നും വരുന്ന നരകതുല്യമായ ഉല്‍ക്കയെ കേന്ദ്രീകരിച്ചാണ് മല്ലന്‍മുക്ക് എന്ന വെബ് സീരീസിന്റെ കഥ നീങ്ങുന്നത്. ഭയാനകവും അത്യന്തം ജിജ്ഞാസപരവുമായ ഈ ചിത്രത്തിന്റെ മേക്കിങ് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. പി ആര്‍ ഒ: എം കെ ഷെജിന്‍ ആലപ്പുഴ.

Share This Article
Leave a Comment
error: Content is protected !!