Community
സിനിമാറ്റിക് ഗ്രാഫിക് നോവല്‍ ദേവദാസിയുമായി ആരാജീത് ക്രിയേഷന്‍സ്
ദോഹ: കോമിക് പുസ്തകം സിനിമ പോലെ അനുഭവപ്പെടുത്തുന്ന സിനിമാറ്റിക് ഗ്രാഫിക് നോവല്‍ ദേവദാസി പുറത്തിറക്കിയതായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


കാണാനും കേള്‍ക്കാനും അനുഭവിക്കാനും സാധിക്കുന്ന തരത്തില്‍ തയ്യാറാക്കിയ ദേവദാസി ഗ്രാഫിക്ക് നോവലിന് പിന്നില്‍ ഒന്നര വര്‍ഷത്തിലേറെ നീണ്ട പരിശ്രമവും അയ്യായിരത്തിലധികം ഫോട്ടോകളും എ ഐ സാങ്കേതിക വിദ്യയുടെ പശ്ചാതലങ്ങളുമാണ് ഉപയോഗപ്പെടുത്തിയത്.

പ്രജീത് രാമകൃഷ്ണനും ആരാതി പ്രജിതും തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ആരാജീത് ക്രിയേഷന്‍സ് എന്ന ബാനറിലാണ് ദേവദാസി ഗ്രാഫിക് നോവല്‍ സിനിമാററിക്കായി പുറത്തിറക്കിയത്.



പ്രജീത് രാമകൃഷ്ണന്‍ തിരക്കഥയും എഡിറ്റിംഗും സംവിധാനവും മാത്രമല്ല ഫോളി ആന്റ് എസ്എഫ്എക്‌സ്, കളറിംഗ്, വി എഫ് എക്സ്, മിക്‌സിംഗ്, മാസ്റ്ററിംഗ് എന്നിവയും നിര്‍വഹിച്ചിരിക്കുന്നു. പ്രജീത് രാമകൃഷ്ണനോടൊപ്പം ആരതി പ്രജീതും വിനോദ് കുമാറും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.
നിഹില്‍ ജിമ്മി ഒറിജിനല്‍ സ്‌കോര്‍ ആന്റ് പ്രോഗ്രാമിംഗ് നിര്‍വഹിച്ച ദേവദാസിക്കായി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് റന്യ കൃഷ്ണനും ആരതി പ്രജീതുമാണ്. ആരതി പ്രജീത് ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ആദ്യ പ്രജീതും പ്രജീത് രാമകൃഷ്ണനുമാണ് സ്റ്റില്‍സ്.
ആദ്യ പ്രജീത്, ആരതി പ്രജീത്, അക്ഷിത പ്രജീത് എന്നിവരാണ് സബ്‌ടൈറ്റിലുകള്‍.
ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജറാണ് പ്രജീത് രാമകൃഷ്ണന്‍. ഭാര്യ ആരതി പ്രജീത് ദി വ്യൂ ഹോസ്പിറ്റലില്‍ ക്വാളിറ്റി ഓഫീസറാണ്. മക്കളായ ആദ്യ പ്രജീതും അക്ഷിത പ്രജീതും ഖത്തറില്‍ പഠിക്കുന്നു.

സിഗ്നേച്ചര്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രജീത് കുടുംബത്തോടൊപ്പം ജയരാജ് ഉള്‍പ്പെടെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.


