ആപ്പിലാക്കി വാട്‌സ്ആപ്

Web Desk
1 Min Read

കാലിഫോര്‍ണിയ: ആപ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്സ്ആപ്പ് തടസ്സപ്പെട്ടതായി 90 ശതമാനം ഉപയോക്താക്കള്‍ പരാതിപ്പെട്ടു. സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയപ്പോള്‍ എട്ട് ശതമാനം പേര്‍ അപ്ലോഡ് ഫീച്ചര്‍ തകരാറിലാണെന്ന് പറഞ്ഞു. മൂന്നു ശതമാനം പേര്‍ക്ക് പ്ലാറ്റ്ഫോമില്‍ വോയ്സ് സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

city exchange

ശനിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം അഞ്ച് മണി മുതല്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഉള്‍പ്പെടെ വാട്ട്സ്ആപ്പിന്റെ നിരവധി സവിശേഷതകളില്‍ ഉപയോക്താക്കള്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ നാല് മാസത്തിനിടെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ നേരിടുന്ന രണ്ടാമത്തെ വലിയ തടസ്സമാണിത്, 2024 ഡിസംബര്‍ 11ന്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ത്രെഡ്‌സ് എന്നിവയുള്‍പ്പെടെ മെറ്റാ പ്ലാറ്റ്ഫോമിലെ എല്ലാ ആപ്പുകളും ലോകമെമ്പാടും ഏകദേശം 3 മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

ഇന്ത്യയിലുടനീളം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കൂറോളം നേരം യു പി ഐ പ്രവര്‍ത്തനരഹിതമായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!