

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി നഗരത്തിന്റെ മെയിന്‍ സ്ട്രീറ്റിന്റെ അഞ്ച് ബ്ലോക്കിന് ഫലസ്തീന്‍ വേയെന്ന് പേര് നല്കി. നഗരത്തിലെ ഫലസ്തീന്‍ സമൂഹം വ്യാപരപരമായും നാഗരിക ജീവിതപരമായും നല്‍കിയ സംഭാവനകളുടെ ബഹുമാനാര്‍ഥമമാണ് ഫലസ്തീന്‍ വേയിലെ അഞ്ച് ബ്ലോക്ക് പ്രദേശത്തിന്റെ പേര് മാറ്റാന്‍ പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ വോട്ട് ചെയ്ത്.

യു എസിലെ ഏറ്റവും വലിയ ഫലസ്തീനിയന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം കൂടിയാണിവിടം. സ്ഥലപ്പേര് മാറ്റുകയെന്നത് ഇവടെയുള്ള ഫലസ്തീന്‍- യു എസ് ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു.


ന്യൂജേഴ്‌സി നഗരത്തിന്റെ മെയിന്‍ സ്ട്രീറ്റിന്റെ അഞ്ച് ബ്ലോക്കിന് ഫലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ ആഘോഷവുമായി അമേരിക്കയിലെ ഫലസ്തീന്‍- യു എസ് വംശജര്‍ രംഗത്തെത്തി. പേരുമാറ്റത്തോടെ ആയിരങ്ങള്‍ ആഘോഷവുമായി രംഗത്തെത്തി. യു എസിന്റെയും ഫലസ്തീന്റേയും പതാകകളും ഇരുപതാകകളും ചേര്‍ത്തും ഉയര്‍ത്തിപ്പിടിച്ചാണ് ആളുകള്‍ അഘോഷമായെത്തിയത്.
ഫലസ്തീന്‍ പോരാട്ടങ്ങളെ ഓര്‍ക്കാന്‍ ഇത് തങ്ങളെ പ്രാപ്തമാക്കുന്നുവെന്നാണ് ഫലസ്തീനികള്‍ പേരുമാറ്റത്തെ സ്വാഗതം ചെയ്ത് പറഞ്ഞത്. ഇതെ് ആഘോഷമാണെന്നും ഫലസ്തീനികള്‍ മനുഷ്യരാണെന്നും തങ്ങള്‍ അമേരിക്കക്കാരാണെന്നും ഇതിലൂടെ തങ്ങള്‍ കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് ഒരിക്കലും മറക്കില്ലെന്നും ആഘോഷ പരിപാടിയില്‍ പങ്കെടുത്ത നഗരത്തിലെ ആദ്യത്തെ ഫലസ്തീനിയന്‍ കൗണ്‍സിലര്‍ അലാ അബ്ദല്‍ അസീസ് പറഞ്ഞു.

