
ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ പി സി സിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിറ്റല്‍ മീഡിയയുടെ ആലുവ നിയോജക മണ്ഡലതല മീറ്റിങ് ആലുവ കോണ്‍ഗ്രസ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിള കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതാക്കന്മാരുടെ യോഗം ചേര്‍ന്നു. ആലുവ എം എല്‍ എ അന്‍വര്‍സാദത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

ജില്ലാതല കോര്‍ഡിനേറ്റര്‍ യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എല്‍ദോ ബാബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പ്ി ആന്റു, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സെബാ മുഹമ്മദാലി, കെ എസ് യു നിയോജക പ്രസിഡന്റ് മുഹമ്മദ് നിസാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാം ലാല്‍, എം എസ് സനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണി ക്രിസ്റ്റഫര്‍, അമ്പിളി അശോകന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സൈന മിറാസ്, എബിന്‍ ഡേ വിസ്, ഷൈനി ടോമി, സുഹറ സുലൈമാന്‍, സല്‍മാന്‍ മാനാപുരത്ത്, അജ്മല്‍ പട്ടേരി, ഫഹദ് വി എ, ഷഫീക്, മുഹമ്മദ് താഹിര്‍, ഇജാസ് മുഹമ്മദ്,വിജി സുരേഷ്, സിന്ധു പാറപ്പുറം, സുനിത മാഹിന്‍, ലില്ലി, അഷല്‍, ഇമ്മാനുവേല്‍, ത്വയ്യിബ് തുടങ്ങിയവര്‍ സംസാരിച്ചു.
