
ചാവക്കാട്: മനുഷ്യന്റെ ജീവിതരീതിയും മൂല്യങ്ങളും ലോകത്തിനൊന്നാകെ വെളിച്ചമാകുമ്പോഴാണ് അയാള്‍ സംസ്‌കാര സമ്പന്നനാകുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രക്ക് ചാവക്കാട് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാനായകന്‍ കൂടിയായ കാന്തപുരം.

വിദ്യാഭ്യാസമാണ് മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസമുള്ള പലരിലുമാണ് ഇന്ന് മൂല്യച്യുതി കൂടുതലായി കാണുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയം നമുക്ക് പറ്റില്ല. കേരളീയരായ നമ്മള്‍ എല്ലാ മത- രാഷ്ട്രീയ വര്‍ഗീയതയെയും തള്ളിക്കളയണം. സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കരുത്. എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുന്ന മികച്ച മാതൃകയായി രാജ്യത്ത് കേരളം മുന്നേറണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
യാത്ര ഇന്ന് എറണാകുളത്തെത്തും.

