സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍

Web Desk
1 Min Read

രാമന്തളി: രാമന്തളി ഗ്രാമപഞ്ചായത്തില്‍ ഒഴിവുവന്ന ഒമ്പതാം വാര്‍ഡില്‍ മുസ്‌ലിം ലീഗിലെ എം പി മുഹമ്മദിനെ (കരമുട്ടം) യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പാലക്കോട് മുസ്‌ലിം ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

city exchange

കണ്‍വീനര്‍ പി പി മുഹമ്മദലി സ്വാഗതം പറഞ്ഞു മണ്ഡലം മുസ്ലിം ലീഗ് നിരീക്ഷകന്‍ വി കെ പി ഇസ്മായില്‍ ഹാജി, സി കെ മുസക്കുഞ്ഞി ഹാജി, വി വി ഉണ്ണികൃഷ്ണന്‍, പി എം ലതീഫ് കരപ്പാത്ത് ഉസ്മാന്‍, കെ സി അബ്ദുല്‍ ഖാദര്‍, എ അഹമദ്, മുട്ടില്‍ സുധാകരന്‍, കോമളവല്ലി, കെ സി അഷ്‌റഫ്, പി പി സുലൈമാന്‍ ഹാജി, സഹീദ് അബ്ദുല്ല സംസാരിച്ചു.

പി കെ ഷബീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, യു അബ്ദുറഹിമാന്‍, ഒ എം അബ്ദുല്‍ സലാം, കോച്ച അബ്ദുല്ല, കരുണാകരന്‍, സി സുന്ദരന്‍, കാസിം, കെ എം അബ്ദുല്‍ നാസര്‍, കെ കെ ഇസ്മായില്‍, സുമാ സുധാകരന്‍, എം കെ നെല്‍സണ്‍, കാസിം എട്ടിക്കുളം, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. പി കെ ഷബീര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!