

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77 വയസ്സായിരുന്നു. പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം.

ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു.

കഥാപ്രാസംഗക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍ കഥാപ്രസംഗമാണ് ഏറെ ശ്രദ്ധേയം. എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം എ റസാഖ് എഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പില്‍ സ്കൂളിലായിരുന്നു അരങ്ങേറ്റം.
കേരള സംഗീത നാടക അക്കാദമി, ഫോക്ലോര് അക്കാദമി, മാപ്പിള കലാ അക്കാദമി, കെ എം സി സി ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി. ഭര്‍ത്താവ്: പരേതനായ കെ എ സലാം.

