നവംബറില്‍ മെഗാഷോയുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നൈന്‍ വണ്‍ ഇവന്റ്സും

Web Desk
1 Min Read

ദോഹ: നൈന്‍ വണ്‍ ഇവന്റ്സും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് നവംബറില്‍ ദോഹയില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഷോ ഇടവേള ബാബു, രഞ്ജിത്ത്, നാദിര്‍ഷാ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിക്കുന്നത്.

city exchange

മെഗാ ഷോയുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ ജി സുരേഷ് കുമാര്‍, ആന്റോ ആന്റണി, രഞ്ജിത്ത്, സിയാദ് കോക്കര്‍, ഇടവേള ബാബു, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ ദോഹയിലെത്തി.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കല്ല്യാണി പ്രിയദര്‍ശന്‍, ഹണി റോസ്, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു, സ്വാസിക, സാനിയ ഇയ്യപ്പന്‍, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി തുടങ്ങി വന്‍ നിരയാണ് ദോഹയിലെത്തുക.

- Advertisement -
Ad image

ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും മികച്ച പ്രദര്‍ശനമായിരിക്കും കാഴ്ചക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 2011, 2014 വര്‍ഷങ്ങളില്‍ നടത്തിയ മെഗാ ഷോയുടെ മൂന്നാമത്തെ പതിപ്പായിരിക്കും നവംബറില്‍ അരങ്ങേറുകയെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!