

ദോഹ: സിയാമെന്‍ എയറിന്റെ ഖത്തറിലെ ജനറല്‍ സെയില്‍സ് ഏജന്റായി എവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സിനെ നിയോഗിച്ചു. ദോഹയ്ക്കും ബീജിംഗിനുമിടയില്‍ ഒക്ടോബര്‍ 20 മുതല്‍ സിയാമെന്‍ എയര്‍ പ്രതിദിന സര്‍വീസുകള്‍ നടത്തും.

ബീജിംഗില്‍ നിന്നും വൈകിട്ട് ആറരയ്ക്ക് പുറപ്പെടുന്ന എം എഫ് 845 രാത്രി 10.45ന് ദോഹയിലെത്തും. പുലര്‍ച്ചെ രണ്ടുമണിക്ക് ദോഹയില്‍ നിന്നും പുറപ്പെടുന്ന എം എഫ് 846 ഉച്ചക്ക് 3.20നാണ് ബീജിംഗില്‍ ഇറങ്ങുക.

ബോയിംഗ് 787 ഡ്രീംലൈനറാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും സുഖപ്രദവുമായ സീറ്റുകളാണ് വിമാനത്തില്‍ ലഭ്യമാവുക. അതോടൊപ്പം ബിസിനസ് ക്ലാസ് സീറ്റുകള്‍ പൂര്‍ണമായും നിവര്‍ത്തി 180 ഡിഗ്രിയിലാക്കി ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സുഖകരമായി കിടന്നുറങ്ങാനാവും.
ദോഹ ബി റിംഗ് റോഡിലാണ് എവെന്‍സ് ട്രാവല്‍സ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44125468, 55666862 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

