

ദോഹ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നേടിയ ഗംഭീര വിജയം ആഘോഷമാക്കി ഇന്‍കാസ് ഖത്തര്‍. ഇന്‍കാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിജയാഘോഷം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

ചാണ്ടി ഉമ്മന്റെ മിന്നും വിജയം വെറുമൊരു സഹതാപ തരംഗം മാത്രമല്ലെന്നും കേരളത്തില്‍ അലയടിച്ചുയരുന്ന എല്‍ ഡി എഫ് ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനം കൂടിയാണെന്നും പി കെ ഫിറോസ് പറഞ്ഞു. പുതുപ്പള്ളിയിലെന്ന പോലെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അടുത്ത കേരള ഭരണം യു ഡി എഫിന്റേതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


തുമാമ ഇന്‍കാസ് ഓഫിസില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ കെ ഉസ്മാന്‍, ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, അജയ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയില്‍ ഇന്‍കാസ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ് സ്വാഗതവും ജെയിംസ് ജോര്‍ജ് നന്ദിയും പറഞ്ഞു.

