
മനാമ: സമസ്ത സെന്റിനറിയുടെ ഭാഗമായി ഐ സി എഫ് ബഹ്‌റൈന്‍ നടത്തുന്ന ‘കമീനോ- 100’ സജ്ജീകരണ ക്യാമ്പയിന് നാളെ തുടക്കമാവും. നന്മയുടെ ചുവടുകള്‍ എന്ന ശീര്‍ഷകത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12:30ന് നടക്കുന്ന സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

സമസ്തയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായി ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ലീഡേര്‍സ് ഡ്രൈവ്, റീജിയന്‍ കന്‍വെഷനുകള്‍, ഹാദിയ സംഗമം, ജനസമ്പര്‍ക്കം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും. അടുത്ത വര്‍ഷം ജനുവരി 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട്ടാണ് സമസ്ത നൂറാം വാര്‍ഷിക സെന്റിനറി സമ്മേളനം നടക്കുന്നത്.

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, സുലൈമാന്‍ ഹാജി, റഫീക്ക് ലത്വീഫി വരവൂര്‍, അബ്ദുസ്സമദ് കാക്കടവ്, നൗഫല്‍ മയ്യേരി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ സ്വാഗതവും ഫൈസല്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
