
ദോഹ: സര്‍ സയ്യിദ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘സ്‌കോസ ഖത്തര്‍’ വക്രയിലെ റോയല്‍ ട്രീറ്റ് റസ്റ്റോറന്റില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.

പ്രസിഡന്റ് ഹാരിസ് സി അധ്യക്ഷത വഹിച്ചു. സുബൈര്‍ കെ കെ റമദാന്‍ സന്ദേശം കൈമാറി. പി പി സുബൈര്‍, മുനീറ ടീച്ചര്‍ എന്നിവര്‍ നയിച്ച ക്വിസ് മത്സര പരിപാടി നടന്നു. ജാഫര്‍ മാമ്പിലാന്‍ സ്വാഗതവും സഹദ് കാര്‍ത്തികപ്പള്ളി നന്ദിയും പറഞ്ഞു.
