ബേപ്പൂര്‍ ഉത്സവ് 11ന് ഐ സി സി അശോക ഹാളില്‍

Web Desk
1 Min Read

ദോഹ: ബേപ്പൂര്‍ ഉത്സവ് ഏപ്രില്‍ 11ന് വൈകിട്ട് മൂന്നിന് ഐ സി സി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

city exchange

ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.

പ്രശസ്ത റിയാലിറ്റി ഷോ യുവ ഗായിക യുമ്‌ന അജിന്റെ സംഗീത വിരുന്നും ഹാസ്യ കലാകാരനായ കലാഭവന്‍ നസീബിന്റെ ഹാസ്യവിരുന്നും സിനിമ മ്യൂസിക് ഡയറക്ടറും ഗായകനുമായ ഫിറോസ് നാഥ് ഖത്തറിലെ പ്രഗല്‍ഭരായ കലാകാരന്മാരുടെയും അസോസിയേഷന്‍ അംഗങ്ങളുടേയും കുട്ടികളുടെയും വൈവിധ്യമായ കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് റഹീസ് തയ്യില്‍, സെക്രട്ടറി താജുദ്ദീന്‍, ട്രഷറര്‍ റഹൂഫ് മലയില്‍ എന്നിവര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!