

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഖത്തറിലെ ഒട്ടുമിക്ക മലയാളി ഗ്രന്ഥകാരന്മാരും പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് ഖത്തര്‍ മലയാളി സാഹിത്യ സംഗമ വേദിയായി മാറുകയായിരുന്നു.

ഷഹാനിയയിലെ ശൈഖ് ഫൈസല്‍ മ്യൂസിയം ഹാളില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

എഴുത്തുകാരന്‍ എസ് ഹരീഷിന്റെ ഓണ്‍ലൈന്‍ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം റേഡിയോ മലയാളം 98.6 എഫ് എം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു.
ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി ഓതേഴ്‌സ് ഫോറത്തെ ചരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗം അസീസ് മഞ്ഞിയില്‍ റമദാന്‍ സന്ദേശം നല്‍കി.
തന്‍സീം കുറ്റ്യാടിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികളും വിവിധ ഗെയ്മുകളും അരങ്ങേറി. പ്രമുഖ ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍ നയിച്ച ക്വിസ് പ്രോഗ്രാം, നോവലിസ്റ്റ് അമല്‍ ഫെര്‍മീസ് നയിച്ച ‘ഹെന്ന ട്രീറ്റ്’ തുടങ്ങിയ കുട്ടികള്‍ക്കുള്ള കളറിംഗ് തുടങ്ങിയ പരിപാടികള്‍ ഇഫ്താര്‍ വിരുന്നിനെ ആകര്‍ഷകമാക്കി.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ വാണിമേല്‍, അന്‍സാര്‍ അരിമ്പ്ര, ഷാഫി പി സി പാലം, ഷംനാ ആസ്മി, ശ്രീകല ജിനെന്‍, ഷംലാ ജഅഫര്‍ തുടങ്ങിയവര്‍ മൊത്തം നേതൃത്വം നല്‍കി. ഫോറത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്റെ മകളുമായ ഹിമാ ഫാത്തിമയെ സദസ്സിന് പരിചയപ്പെടുത്തുകയും ഫോറത്തില്‍ അംഗത്വം നല്‍കുകയും ചെയ്തു.
കെ എന്‍ സുലൈമാന്‍ മദനി, അഷ്‌റഫ് അച്ചോത്ത്, മന്‍സൂര്‍ മൊയ്തീന്‍, അബ്ദുല്‍ മജീദ് എസ്സ് എച്ച്, ഡോ. സലീല്‍, നാസിമുദ്ദീന്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനം ദാനം നിര്‍വ്വഹിച്ചു.
ഫോറം ഫ്‌ളെയറുകളും ഇതര ഉള്ളടക്കങ്ങളും രൂപകല്‍പ്പന ചെയ്യുന്ന അംഗം സുരേഷ് പരിപാടിയില്‍ കുവാട്ടിനെ ആദരിച്ചു.
വൈസ് പ്രസിഡന്റ് അഷ്‌റഫ് മടിയാരി നന്ദി പറഞ്ഞു.

