

ലക്കുടി: അന്ത്യ അത്താഴ സ്മരണയില്‍ നാടെല്ലാം പെസഹ വ്യാഴത്തിന്റെ തിരിക്കിലായപ്പോള്‍ ചാലക്കുടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്നും തിരക്കിലായിരുന്നു. വൈദികരെ നേരില്‍ കണ്ടും വോട്ടര്‍മാരെ വീട്ടില്‍ ചെന്ന് കണ്ടുമായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം.

കൈപ്പമംഗലം ബ്ലോക്കിലെ മതിലകം, എടത്തിരുത്തി, ചെന്ത്രപ്പിന്നി തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ഥാനാര്‍ഥി ഓടിയെത്തി.

പെരിഞ്ഞനത്തെ വെസ്റ്റ് സമിതി ബീച്ചിലെ തൊഴിലാളികളോടൊപ്പവും കൈപ്പമംഗലത്തെ ഹാര്‍ബര്‍ തൊഴിലാളികളോടൊപ്പവും സ്ഥാനാര്‍ഥി സമയം ചിലവഴിച്ചു. ദുഃഖവെള്ളിയാഴ്ച സ്ഥാനാര്‍ഥിയുടെ പര്യടനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
