സ്‌കൂളിലെത്തുന്നതിന് മുമ്പ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Web Desk
1 Min Read

ദോഹ: സ്‌കൂള്‍ തുറക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് സ്‌കൂളിലേക്കും കിന്റര്‍ഗാര്‍ട്ടനിലേക്കും പ്രവേശനം നല്കുക.

city exchange

സ്‌കൂള്‍ ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രോഗ്രാമും ഏകോപിപ്പിച്ച് എല്ലാ വിദ്യാര്‍ഥികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നല്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം വിദ്യാലയങ്ങള്‍ക്ക് അറിയിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നിന്നാണ് പരിശോധനാ കിറ്റുകള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറേണ്ടത്. സ്‌കൂളിലേക്കുള്ള പ്രതിജ്ഞാ ഫോറത്തിന് പുറമേ പരിശോധനാ കിറ്റുകള്‍ ശേഖരിക്കേണ്ട സമയവും തിയ്യതിയും വ്യക്തമാക്കാന്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസുകള്‍ അയക്കാനും സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്ത് 21 ഞായറാഴ്ചയാണ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിന്. അതിന് പരമാവധി 48 മണിക്കൂര്‍ മുമ്പ് വീട്ടില്‍വെച്ച് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയുടെ പ്രാധാന്യത്തെ കുറിച്ച് മാതാപിതാക്കളെ ബോധവത്ക്കരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!