

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നു മുതല്‍ ഗതാഗതം നിരോധിച്ച കോര്‍ണിഷ് സ്ട്രീറ്റ് പൂര്‍ണമായും ഗതാഗതത്തിനായി തുറന്നു. 55 ദിവസത്തെ അടച്ചിടലിന് ശേഷമാണ് റാസ് അബു അബൗദില്‍ നിന്ന് ഷെറാട്ടണിലേക്കുള്ള റോഡ് തുറന്നത്.

ഡിസംബര്‍ 19-ന് ഷെറാട്ടണില്‍ നിന്ന് റാസ് അബു അബൗദിലേക്ക് ഒരു ദിശയിലേക്കുള്ള റോഡ് ഭാഗികമായി തുറന്നിരുന്നു.
