യൂത്ത് വിങ്ങ് ഖത്തര്‍ കെ എം സി സി മലപ്പുറം ഫിറ്റ്‌നസ് ക്യാമ്പ് നടത്തി

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലയിലെ യുവതലമുറയുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി യൂത്ത് വിങ്ങ് ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ‘ബീ ഹെല്‍ത്തി, ബി ഹാപ്പി’ എന്ന പേരില്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് ക്യാമ്പ് നടത്തി.

city exchange

ഖത്തറിലെ മികച്ച സ്‌പോര്‍ട്‌സ് ട്രെയിനിങ് കോച്ചായ ജെയ്‌സണ്‍ ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്യാമ്പ്.

ദോഹ കോര്‍ണിഷിന് സമീപമുള്ള മിയാ പാര്‍ക്കില്‍ രാവിലെ അഞ്ച് മണി മുതല്‍ ആറര മണി വരെ നടന്ന പരിശീലന ക്യാമ്പില്‍ ജില്ലയില്‍ നിന്ന് 110 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. എല്ലാ മാസവും നടക്കുന്ന പരിശീലന ക്യാമ്പിന്റെ ആദ്യത്തെ സെഷനാണ് നടന്നത്.

- Advertisement -
Ad image

യൂത്ത് വിങ് ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍, ജില്ലാ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് മെഹബൂബ് നാലകത്ത്, ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, യൂത്ത് വിങ് ചുമതലയുള്ള ജില്ലാ ഭാരവാഹി ലയിസ് ഏറനാട്, യൂത്ത് വിംഗ് ഭാരവാഹികള്‍, മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!