വേനല്‍ക്കാല യാത്രകളില്‍ 10 ശതമാനം വര്‍ധനവ്

Web Desk
1 Min Read

ദോഹ: വേനലവധി അവസാനിക്കുമ്പോള്‍ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവ്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഖത്തറില്‍ പുറത്തേക്കുള്ള യാത്രയില്‍ 10 ശതമാനം വര്‍ധനയുണ്ടായത്.

city exchange

വിനോദത്തിനു വേണ്ടി പോകുന്നവരേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേനലവധി യാത്രക്കാരില്‍ 70 ശതമാനം പേരും സ്വന്തം രാജ്യങ്ങളിലേക്കാണ് പോകുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവധിക്കാലം കൂടുതല്‍ കിട്ടുന്നത്.

നാട്ടിലെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്താനും ചിലര്‍ക്ക് മാതൃരാജ്യത്ത് അവരുടെ സാന്നിധ്യം ആവശ്യമായ തീര്‍പ്പുകല്‍പ്പിക്കാത്ത കാര്യങ്ങള്‍ പരിശോധിക്കാനുമുള്ള അവസരമായാണ് വേനലവധിയെ കാണുന്നത്.

- Advertisement -
Ad image

വേനലവധിയുടെ മികച്ച യാത്രയ്ക്ക് പിന്നാലെ ശീതകാല- വസന്തകാല അവധിക്കാലങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ ഔട്ട്‌ബോണ്ട് ബുക്കിംഗും ആരംഭിച്ചതായി ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു.

മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ താത്പര്യമുള്ളതില്‍ ഖത്തറിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ലണ്ടന്‍, പാരീസ്, മിലാന്‍, ഇസ്താംബുള്‍ എന്നിവയാണുള്ളത്. അതോടൊപ്പം മാലിദ്വീപും തെക്കുകിഴക്കന്‍ ഏഷ്യയിലെ ബാങ്കോക്കും ഫുക്കറ്റും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!