

ബെംഗളൂരു: വമ്പന്‍ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ സി സ്റ്റുഡിയോസ്. മിസ്റ്റര്‍ പെര്‍ഫെക്ട്, സ്‌റ്റൈലിഷ് ഹീറോ, പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ തുടങ്ങിയ സൂപ്പര്‍ വിശേഷണങ്ങള്‍ നേടിയ കിച്ച സുധീപിന്റെ ജന്മദിനത്തിലാണ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം.

മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ആര്‍ ചന്ദ്രുവാണ് സംവിധാനം.

എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കാന്‍ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും പാന്‍ ഇന്ത്യന്‍ താരം കിച്ച സുധീപും സംവിധായകന്‍ ആര്‍ ചന്ദ്രുവും ആര്‍ സി സ്റ്റുഡിയോസുമായി കൈ കോര്‍ക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്രതലത്തിലുള്ള വമ്പന്‍ ചിത്രത്തിന് വേണ്ടിയാണ്.
കര്‍ണാടകയിലെ പ്രശസ്ത നിര്‍മ്മാതാക്കളായ ആര്‍ സി സ്റ്റുഡിയോസ് അവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് വമ്പന്‍ സിനിമകള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിക്കും. ആര്‍ ചന്ദ്രുവിന്റെ പുതിയ ചിത്രത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന്റെ ടൈറ്റില്‍ ഈ മാസം അവതരിപ്പിക്കും. വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചില്‍പരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായിരുന്നു. പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

