കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിന്റെ പാന്‍ ഇന്ത്യന്‍ സിനിമ ‘ഗോസ്റ്റ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ബീര്‍ബല്‍’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന ‘ഗോസ്റ്റ്’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോസ്റ്റ്’ തികച്ചുമൊരു ആക്ഷന്‍ ഹീസ്റ്റ് ത്രില്ലര്‍ ആയിരിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

city exchange

സാന്‍ഡല്‍വുഡിലെ കരുനാട ചക്രവര്‍ത്തിയായ ശിവരാജ് കുമാര്‍, തോക്കുമായി നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. മസ്തി, പ്രസന്ന വി എം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്. കെ ജി എഫ് ഫെയിം ശിവകുമാര്‍ ആണ് കലാസംവിധായകന്‍. പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രശസ്തമായ മിനര്‍വ മില്‍സില്‍ ആറു കോടി രൂപയോളം വിലയുള്ള ജയില്‍ സെറ്റില്‍ പ്രധാന രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!