ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭാര്യ സരസ്വതി അന്തരിച്ചു

Web Desk
0 Min Read

കണ്ണൂര്‍: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പത്‌നി നാറാത്ത് കോളങ്കട നടുവിലെ വീട്ടില്‍ സരസ്വതിയമ്മ (90) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ചിരുന്നു.

city exchange

മകള്‍: ഉഷ (ബര്‍ലിന്‍). മരുമന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: രുഗ്മിണിയമ്മ, പരേതയായ തങ്കം.

സേലം ജില്ലാ സര്‍വേയര്‍ പി കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടേയും കെ എന്‍ പാര്‍വ്വതിയമ്മയുടേയും രണ്ടാമത്തെ മകളാണ്. നാറാത്ത് പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് പരേതനായ കെ എന്‍ കമ്മാരന്‍ നായരുടെ അനന്തരവളാണ് സരസ്വതി.
സംസ്‌ക്കാരം ശനിയാഴ്ച നാറാത്തെ വീട്ടുവളപ്പില്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ നിര്യാതനായത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!