2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്താണ്

Web Desk
1 Min Read

ദോഹ: സൈബര്‍ സുരക്ഷാ മേഖലയില്‍ രാജ്യാന്തര തലത്തില്‍ ‘മാതൃക’ രാജ്യമായി തരംതിരിച്ച ഖത്തര്‍ 2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ (ജി സി ഐ) വന്‍ നേട്ടം കൈവരിച്ചതായി ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി (എന്‍ സി എസ് എ) അറിയിച്ചു.

city exchange

ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തിറക്കിയ സൂചിക പ്രകാരം സൈബര്‍ സുരക്ഷാ ബാധ്യതകളെ പ്രതിനിധീകരിക്കുന്ന വിവിധ സ്തംഭങ്ങളിലെ മികവ് കണക്കിലെടുത്താണ് ഖത്തര്‍ നേട്ടം കൊയ്തത്.

പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയെയും ഫലപ്രദമായ സൈബര്‍ സുരക്ഷാ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിലെ മുന്‍നിര പങ്കിനെയും പ്രതിഫലിപ്പിക്കുന്ന അഞ്ച് സ്തംഭങ്ങളില്‍ ഖത്തര്‍ മുഴുവന്‍ സ്‌കോറുകളും നേടി.

സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളെ നേരിടുന്നതില്‍ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നതിനും ഖത്തര്‍ ഭരണകൂടം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ പ്രാധാന്യം ഈ ഫലങ്ങള്‍ സ്ഥിരീകരിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!