Connect with us

Business

അസറ്റ് ഹോംസിന്റെ 79-ാമത് പദ്ധതി ഉടമകള്‍ക്ക് കൈമാറി

Published

on


കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 79-ാമത് പദ്ധതിയായ കൊച്ചി കാക്കാനാട് അസറ്റ് ലുമിനന്‍സ് നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. അസറ്റ് ലുമിനന്‍സില്‍ നടന്ന ചടങ്ങില്‍ ജെവി പാര്‍ട്ണര്‍ സ്മിത ബിനോദ്, അസറ്റ് ഹോംസ് പ്രൊജക്ട് എന്‍ജിനീയര്‍ ടിനു ഡേവിസ് കസ്റ്റമര്‍ സര്‍വീസ് മേധാവി ശാലിനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അസറ്റ് ഹോംസ് സ്ഥാപകനും എം ഡിയുമായ സുനില്‍ കുമാര്‍ വി, ഡയറക്ടര്‍ മോഹനന്‍ എന്‍, സി ഇ ഒ ടോണി ജോണ്‍, സി ഡി ഒ പ്രവീണ്‍ ഗോപാല്‍, സി ടി ഒ മഹേഷ് എല്‍, സീനിയര്‍ ജി എം പ്രൊജക്ട്സ് സജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ പ്രായങ്ങളിലും വരുമാന വിഭാഗങ്ങളിലും പെട്ടവര്‍ക്കായി വ്യത്യസ്ത പദ്ധതികകളവതരിപ്പിച്ച് ആദ്യ ലൈഫ് സൈക്ക്ള്‍ ബില്‍ഡറായ അസറ്റ് ഹോംസിന്റ ഡൗണ്‍ ടു എര്‍ത്ത് റെസിഡന്‍സ് വിഭാഗത്തില്‍ ആദ്യമായി നിര്‍മാണം പൂര്‍ത്തിയാകുന്ന പദ്ധതിയാണ് അസറ്റ് ലുമിനന്‍സെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ വി പറഞ്ഞു.

ആര്‍ക്കിടെക്റ്റ്, പ്രൊജക്ട് എന്‍ജിനീയര്‍ തുടങ്ങിയ എല്ലാവരും വനിതകളായിരുന്ന പിങ്ക് പദ്ധതിയായിരുന്നു എന്ന സവിശേഷതയും ലുമിനന്‍സിനുണ്ട്. ഇതു കണക്കിലെടുത്താണ് വനിതകളുടെ സംഘം പദ്ധതി ഉദ്ഘാടനം ചെയ്തത്.


error: Content is protected !!