പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Web Desk
1 Min Read

ഹൈദരബാദ്: പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ ഭാഗമായി സങ്കീര്‍ണ്ണമായ കലംകാരി ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പുതിയ ടെയില്‍ ആര്‍ട്ടോടുകൂടിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് 737-8 വിമാനം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്തു. ഹൈദരാബാദില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ മേളയായ വിങ്‌സ് ഇന്ത്യ 2024ന്റെ ഭാഗമായാണ് പുതിയ ടെയില്‍ പാറ്റേണോടു കൂടിയ ബോയിംഗ് 737-8 വിമാനത്തിന്റെ അനാവരണം സംഘടിപ്പിച്ചത്.

city exchange

വിങ്‌സ് ഇന്ത്യ ഏവിയേഷന്‍ മേളയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നെറ്റ്‌വര്‍ക്ക്, ഇന്നൊവേഷന്‍ മേഖലകളിലെ വളര്‍ച്ച പ്രദര്‍ശിപ്പിച്ചിരുന്നു. മേളയുടെ ഭാഗമായി ഫ്‌ളയിംഗ് ഡിസ്‌പ്ലെ അവതരിപ്പിച്ച ഏക കൊമേഴ്‌സ്യല്‍ എയര്‍ലൈനും എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്.

ഒക്ടോബറില്‍ നടന്ന ബ്രാന്‍ഡ് ലോഞ്ചില്‍ ‘പാറ്റേണ്‍സ് ഓഫ് ഇന്ത്യ’ എന്ന തീമില്‍ പുതിയ വിമാനങ്ങളുടെ വേരിയബിള്‍ ടെയില്‍ ഫിന്‍ ഡിസൈനിന്റെ സമകാലിക പതിപ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചിരുന്നു. പുരാണ കഥാപാത്രങ്ങള്‍, ഇതിഹാസ രംഗങ്ങള്‍, സസ്യ- ജന്തുജാലങ്ങള്‍ എന്നിവയുള്‍പ്പെടെ സങ്കീര്‍ണ്ണവും വിശദവുമായ രൂപങ്ങളാണ് കലംകാരി ശൈലിയില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഫ്രീഹാന്‍ഡ് ഡ്രോയിംഗിലോ ബ്ലോക്ക് പ്രിന്റിംഗിലോ ഉള്ള മികച്ച രൂപരേഖകളും വിശദാംശങ്ങളും കലംകാരി പാറ്റേണുകളില്‍ ലഭിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒന്‍പതാമത് ബോയിംഗ് 737-8 വിമാനമാണ് പുതിയ കലംകാരി ടെയില്‍ പാറ്റേണോടുകൂടി എത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ 41 ബോയിംഗ് 737-8 വിമാനങ്ങള്‍ കൂടി തങ്ങളുടെ നിരയിലേക്ക് ചേര്‍ക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നത്.

- Advertisement -
Ad image

ഇന്ത്യയുടെ അതുല്യമായ ഊഷ്മളതയും സാംസ്്കാരിക സമ്പന്നതയും ഉപയോഗിച്ച് ഏറ്റവും മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകം എയര്‍ ഇന്ത്യ എക്്‌സ്പ്രസ് വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലൂടെ ആഘോഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് കലംകാരി പ്രമേയമാക്കിയ പുതിയ ബോയിംഗ് 737-8 വിമാനമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!